കണ്ണോന്നത്ത് : ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വയനാട് പാർലമെന്റ് മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി ആനി രാജ കണ്ണോത്ത് എത്തി. ആനി രാജയ്ക്ക് എൽഡിഎഫ് കണ്ണോത്ത് മേഖലാ കമ്മറ്റി, ഉജ്ജ്വല സ്വീകരണം നൽകി.
ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതേതര ജനാധിപത്യ റിപ്പബ്ലിക്കിനെ തുരങ്കം വെക്കാനുള്ള കുത്സിത നീക്കമാണ് പൌരത്വ ബില്ല്. ഫാസിസ്റ്റുകളുടെ ഭിന്നിപ്പിച്ച് ജനങ്ങളെ തമ്മിലടിപ്പിച്ച് അധികാരത്തിൽ കടിച്ചു തൂങ്ങുക എന്നതാണ് ആർഎസ്എസ് ൻ്റേയും ബിജെപി യുടെയും ലക്ഷ്യം. ജനങ്ങൾ ഒറ്റക്കെട്ടായി തെരുവിലിറങ്ങേണ്ട സാഹചര്യം സംജാതമായിരിക്കുന്നുവെന്നും അതിനെ മുന്നിൽ നിന്നു നയിക്കുന്നതിന് ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നും. കൂടാതെ
മലയോര മേഖലയിലെ ജനങ്ങൾ നേരിടുന്ന വന്യമൃഗ ശല്യത്തിനെതിരെ നിയമഭേദഗതി പാർലമെന്റിൽ കൊണ്ടുവരാൻ മുൻകൈ എടുക്കുമെന്ന് സ്ഥാനാർത്ഥി ആനിരാജ ഉറപ്പു നൽകി.
മേഖല കൺവീനർ കെ.എം ജോസഫ് മാഷ് സ്വാഗതം പറഞ്ഞു. മാത്യു ചെമ്പോട്ടിക്കൽ അദ്ധ്യക്ഷത വഹിച്ചു രമേശ്ബാബു,.
ലിൻ്റോ ജോസഫ് എം എൽ എ . എന്നിവർ സംസാരിച്ചു.
Post a Comment