കൊടുവള്ളി : കെ.പി.എസ്. ടി.എ കൊടുവള്ളി സബ്ബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിരമിക്കുന്ന കെ. പി എസ്. ടി. എ സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് എൻ.ശ്യാംകുമാർ, ചക്കാലക്കൽ ഹയർ സെക്കന്ററി പ്രിൻസിപ്പൽ എം രാജി ഉൾപ്പെടെ പതിനാലു അധ്യാപകർക്ക് യാത്രയയപ്പ് നൽകി.
യാത്രയയപ് സമ്മേളനം എം. കെ രാഘവൻ എം. പി ഉദ്ഘാടനം ചെയ്തു.
സബ്ബ് ജില്ലാ പ്രസിഡണ്ട് കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു എൻ. എസ്. യു അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ. എം
അഭിജിത്ത്, കെ. പി. എസ്. ടി. എ സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. അരവിന്ദൻ, കിഴക്കോത്ത് പഞ്ചായത്ത് മെമ്പർ പ്രിയങ്ക,സബ്ബ് ജില്ലാ സെക്രട്ടറി നീരജ് ലാൽ, ട്രഷറർ ദീപ, പി.എം. ശ്രീജിത്ത്, പി രാമചന്ദ്രൻ, ഷാജു. പി. കൃഷ്ണൻ, ഇ. കെ. സുരേഷ്, എം. കൃഷ്ണമണി, പി. സിജു , ഷെഫീഖ്, കെ.കെ.ജസീര്‍എന്നിവർ സംസാരിച്ചു.
Post a Comment