പേരാമ്പ്ര : കേന്ദ്ര സർക്കാരിന്റെ
സി എ എ നടപ്പാക്കാനുള്ള വിജ്ഞാപനം ഭരണഘടനാ വിരുദ്ധവും രാജ്യ താൽപ്പര്യത്തിനെതിരുമാണെന്നും സി.എ.എ ക്കെതിരെ തെരുവുകൾ പ്രക്ഷുബ്ദമാക്കുമെന്നും എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡണ്ട് കെ. അബ്ദുൽ ജലീൽ സഖാഫി പറഞ്ഞു.
സി.എ.എ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനത്തിനെതിരെ എസ്.ഡി.പി.ഐ പേരാമ്പ്ര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധത്തെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സിഎഎ നടപ്പാക്കാനുള്ള നിലവിലെ വിജ്ഞാപനം മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടാനാണെന്നും ഇന്ത്യൻ ജനത ഇത് തിരിച്ചറിയണമെന്നും പാർട്ടിയുടെ പോരാട്ടങ്ങൾക്ക് ശക്തമായ പിന്തുണ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡണ്ട് ഹമീദ് എടവരാട്, മണ്ഡലം സെക്രട്ടറി കുഞ്ഞമ്മത് പേരാമ്പ്ര, ഇസ്മയിൽ കമ്മന, റഷീദ് മുതിരക്കൽ, ഇബ്രാഹിം പി.കെ.എം തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
Post a Comment