തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് കൊടക്കാട്ടുപാറ 65 -ാം ബൂത്ത് കമ്മിറ്റി രൂപികരണവും കൺവെൻഷനും നടത്തി.
സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി കൊടക്കാട്ട്പാറ ബൂത്തിൽ നടന്ന കൺവെൻഷൻ തിരുവമ്പാടി പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ ടി.ജെ കുര്യാച്ചൻ ഉദ്ഘാടനം ചെയ്തു.
ബൂത്ത് പ്രസിഡൻ്റ് ജോയി മറ്റപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു.
തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, ജോസ് പുളിക്കാട്ട്, ജിനീഷ് പൂഞ്ചോല , സോമി വെട്ടുകാട്ടിൽ, ലിബിൻ മണ്ണൻ പ്ലാക്കൽ, ജേക്കബ് പുതിയാപറമ്പിൽ, ജോസ് മറ്റപ്പള്ളിൽ പ്രസംഗിച്ചു.
Post a Comment