ഓമശ്ശേരി:
കോഴിക്കോട് ലോകസഭ മണ്ഡലം യു.ഡി.എഫ്.സ്ഥാനാർത്ഥി എം.കെ.രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം 52,53,54,55,56,64,65 എന്നീ ഏഴ് ബൂത്തുകളുടെ മെഗാ കുടുംബസംഗമം ഏപ്രിൽ 1 ന് (തിങ്കൾ) ഉച്ച തിരിഞ്ഞ് 3 മണിക്ക് അമ്പലക്കണ്ടിയിൽ നടക്കും.സ്ഥാനാർത്ഥി എം.കെ.രാഘവനുൾപ്പടെ പ്രമുഖർ പങ്കെടുക്കും.അമ്പലക്കണ്ടി ലീഗ് ഹൗസിൽ ചേർന്ന ഏഴ് ബൂത്തുകളുടേയും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ,ജ:കൺവീനർ,ട്രഷറർ എന്നിവരുടെ യോഗം മെഗാ കുടുംബസംഗമത്തിന് അന്തിമരൂപം നൽകി.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഒ.എം.ശ്രീനിവാസൻ നായർ ഉൽഘാടനം ചെയ്തു.പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.അബ്ദുൽ നാസർ,കെ.എം.കോമളവല്ലി,യു.ഡി.എഫ്.ഭാരവാഹികളായ റസാഖ് മാസ്റ്റർ തടത്തുമ്മൽ,അബു മൗലവി അമ്പലക്കണ്ടി,ആർ.എം.അനീസ്,ഡോ:കെ.സൈനുദ്ദീൻ,കെ.പി.ഹംസ,ടി.അഷ്‌റഫ് വെണ്ണക്കോട്,എം.അബൂബക്കർ വെണ്ണക്കോട്,കെ.പി.ജാബിർ മാസ്റ്റർ,മനാഫ് ചളിക്കോട്,വി.സി.അബൂബക്കർ ഹാജി,പി.ഇബ്രാഹീം,ഹുസൈൻ പുത്തങ്ങൽ,വേണു പുതിയോട്ടിൽ,ഇ.കെ.മുജീബു റഹ്മാൻ,എൻ.മുഹമ്മദ്(അയമു),പി.ടി.അബ്ദുൽ അലി മാസ്റ്റർ,പ്രകാശൻ കാവിലംപാറ,പി.അബ്ദുൽ റഹ്മാൻ,ഇ.കെ.ഷാജി,പി.വി.ഖാലിദ്,ടി.അബ്ദുൽ അസീസ്,കുഞ്ഞിച്ചോയി കൗസ്തുഭം,പി.പി.മരക്കാർ ഹാജി,പ്രകാശൻ പുൽപറമ്പിൽ,എം.ടി.ഇബ്രാഹീം,അബ്ബാസ് ഗുരുക്കൾ എന്നിവർ സംസാരിച്ചു.ബ്ലോക്ക് കോൺഗ്രസ് ജന.സെക്രട്ടറി അബൂബക്കർ കൊടശ്ശേരി സ്വാഗതവും ഗ്രാമപഞ്ചായത്തംഗം അശോകൻ പുനത്തിൽ നന്ദിയും പറഞ്ഞു.
മെഗാ കുടുംബസംഗമത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി യൂനുസ് അമ്പലക്കണ്ടി(ചെയർ),അബൂബക്കർ കൊടശ്ശേരി(ജന.കൺ),റസാഖ് മാസ്റ്റർ തടത്തുമ്മൽ(ട്രഷറർ) എന്നിവർ ഭാരവാഹികളായി 101 അംഗ സംഘാടക സമിതി രൂപവൽക്കരിച്ചു.
ഫോട്ടോ:അമ്പലക്കണ്ടി ലീഗ് ഹൗസിൽ നടന്ന ഏഴ് ബൂത്തുകളുടെ യു.ഡി.എഫ്.സാരഥി സംഗമം ഒ.എം.ശ്രീനിവാസൻ നായർ ഉൽഘാടനം ചെയ്യുന്നു.
Post a Comment