തിരുവമ്പാടി:
തിരുവമ്പാടി പഞ്ചായത്ത് പുന്നക്കൽ 82, 83 യു ഡി എഫ് ബൂത്ത് കമ്മിറ്റി രൂപികരണവും കൺവെൻഷനും നടത്തി.
സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പുന്നക്കൽ ബൂത്തിൽ നടന്ന ബൂത്ത് തല കമ്മിറ്റി രൂപീകരണ കൺവെൻഷൻ ഡിസിസി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
ബെന്നി കൊച്ചുകൈപ്പേലിൻ്റെ വസതയിൽ ചേർന്ന കൺവെൻഷനിൽ ബൂത്ത് പ്രസിഡൻ്റ് അബ്രഹാം വടയാറ്റ് കുന്നേൽ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ടി.ജെ കുര്യാച്ചൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, മുസ്സിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കോയ പുതുവയൽ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിജു ചെമ്പനാനി, വാർഡ് മെമ്പർ ഷൈനി ബെന്നി, മുഹമ്മദ്ദാലി പരിത്തിക്കുന്നേൽ, കെ.ടി മാത്യു , രാഘവൻ തടത്തിപ്പറമ്പിൽ, ജെഫ്റിൻ കുരീക്കാട്ടിൽ, കെ.ജെ ജോർജ് , ഷെമീർ പൂളക്കമണ്ണിൽ, അബു വരടായിൽ ,ലിബിൻ തുറുവേലിൽ, ബെന്നി അറക്കൽ, സണ്ണി തേക്കുംകാട്ടിൽ, ജോർജ് ആലപ്പാട്ട്, മാത്യു അമ്പാട്ട്, തോമസ് പറശ്ശേരി, മുസ്തഫ കപ്പാട് പ്രസംഗിച്ചു.
തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർ.
ബൂത്ത് -82, ചെയർമാൻ - ജിതിൻ പല്ലാട്ട്, കൺവീനർ -ശിഹാബ് ചെറുകാട്ടിൽ, ട്രഷറർ - ഷൈനി ബെന്നി. എന്നിവർ ഉൾപ്പെട്ട 25 അംഗ കമ്മിറ്റി രൂപീകരിച്ചു.
ബൂത്ത് - 83, ചെയർമാൻ - അബ്രഹാം വടയാറ്റ് കുന്നേൽ, കൺവീനർ - മുഹമ്മദ്ദാലി പരിത്തിക്കുന്നേൽ , ട്രഷറർ - ലിസ്സി സണ്ണി എന്നിവർ ഉൾപ്പെട്ട 25 അംഗ കമ്മിറ്റി രൂപികരിച്ചു.
Post a Comment