കൊടുവള്ളി : കുട്ടികളിൽ സ്വാതന്ത്ര്യസമര അവബോധവും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ധീരദേശാഭിമാനികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കെ. പി . എസ്. ടി. എ സംസ്ഥാന വ്യാപകമായി നടത്തുന്ന സ്വദേശ് മെഗാ ക്വിസ് ക്വിസ് കൊടുവള്ളി ഉപജില്ലയിൽ ചക്കാലക്കൽ ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടന്നു വിജയികൾക്ക് നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമ്മാനം നൽകി.
യോഗത്തിൽ സബ്ബ് ജില്ലാ പ്രസിഡന്റ് എൻ പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു.
സബ്ബ് ജില്ലാ സെക്രട്ടറി കെ. രഞ്ജിത്ത്, സബ്ബ് ജില്ലാ ട്രഷറർ നീരജ് ലാൽ, പി. എം. ശ്രീജിത്ത്, ഷാജു. പി. കൃഷ്ണൻ,വി. ഷക്കീല. , പി.സിജു എന്നിവർ സംസാരിച്ചു. അമാൻ സാബിദ്, ഹൈസിൻ അബ്ദുറഹ്മാൻ, അമാൻ ഫയാസ്. കെ, റിദ. കെ. വി, മുഹമ്മദ് നിഹാൽ, മുഹമ്മദ് ഫിദാൽ, മുഹമ്മദ് റസൽ ഖാൻ, ലസിൻ റഹ്മാൻ. കെ എന്നിവർ റവന്യൂ ജില്ലാ മത്സരത്തിനു അർഹരായി.
Post a Comment