കൊടുവള്ളി:  2023-24 വർഷത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കൊടുവള്ളി നിയോജക മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 60 ലക്ഷം രൂപ അനുവദിച്ചതായി ഡോ: എം.കെ മുനീർ എം.എൽ.എ അറിയിച്ചു.  

കാലവർഷം മൂലവും മറ്റും മണ്ഡലത്തിലെ ധാരാളം റോഡുകൾ തകർന്നുകിടക്കുന്ന സാഹചര്യത്തിലാണ് എം.എൽ.എയുടെ അഭ്യർത്ഥനപ്രകാരം റവന്യൂ വകുപ്പ് മന്ത്രി തുക അനുവദിച്ചത്. 

കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ മാനിപുരം വൈക്കര റോഡ് (8 ലക്ഷം), പുൽപറമ്പ് - കണ്ടാല റോഡ് (5 ലക്ഷം), കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കരിഞ്ചോല - പൂവ്വൻമല - എട്ടേക്ര റോഡ് (8 ലക്ഷം), മടവൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാട്ട് കുളം - അമ്പലത്ത് താഴം റോഡ് (5 ലക്ഷം), ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ മരതക്കോട് - തടത്തുമ്മൽ റോഡ് (8 ലക്ഷം), നരിക്കുനി ഗ്രാമപഞ്ചായത്തിലെ കാരുകുളങര ഹോമിയോ ഡിസ്‌പെൻസറി - പാട്ടത്തിൽ റോഡ് (5 ലക്ഷം), പൂളക്കപറമ്പ് - വരിക്കിഴങ്ങിൽ - പേടങ്ങാച്ചാലിൽ റോഡ് (5 ലക്ഷം), കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ കണ്ണൻ കുന്ന് - പറക്കുന്ന് റോഡ് (8 ലക്ഷം), താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ തോട്ടുമൂല-ചാലിൽ റോഡ് (8 ലക്ഷം) എന്നീ റോഡുകളുടെ  നവീകരണത്തിനാണ് തുക അനുവദിച്ചത്‌. 

എത്രയും വേഗം ഫണ്ട്‌ ഉപയോഗപ്പെടുത്തി പ്രവർത്തികൾ പൂർത്തീകരിക്കുമെന്ന് എം. എൽ. എ പറഞ്ഞു.

Post a Comment

Previous Post Next Post