താമരശ്ശേരി: താമരശ്ശേരിയിലും പരിസരപ്രദേശങ്ങളിലും ലഹരി മാഫിയ പിടിമുറുക്കുന്ന വാർത്തകളിൽ അതീവ ആശങ്കയുണ്ടെന്ന് ഡോ. എം.കെ മുനീർ എം.എൽ.എ പറഞ്ഞു. 

സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കേണ്ട യുവ തലമുറ ആൺപെൺ വ്യത്യാസമില്ലാതെ ലഹരിക്ക് പിറകെ പോകുന്ന അവസ്ഥ സങ്കടകരവും ആശങ്കയുളവാക്കുന്നതുമാണ്.

 പോലിസ് സംവിധാനത്തിന്റെ വീഴ്ചയാണ് ലഹരി മാഫിയയുടെ വളർച്ചക്ക് കാരണമാവുന്നത്. 

കൃത്യമായും ശാസ്ത്രീയമായും ഈ വെല്ലുവിളിയെ ഏറ്റെടുക്കാൻ പോലീസിന് കഴിയണം. 

രാത്രി കാല പെട്രോളിംഗ് ശക്തമാക്കിയില്ലെങ്കിൽ ലഹരി സംഘങ്ങൾക്ക് നിർലോഭം അഴിഞ്ഞാടാൻ സാഹചര്യമുണ്ടാവുമെന്നും താമരശ്ശേരി പോലിസ് സ്റ്റേഷനിൽ ഇതിനാവശ്യമായ പോലീസുകാരെ നിയമിക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നും എം. എൽ. എ പറഞ്ഞു. 

താമരശ്ശേരി എസ്.പിയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും വേണ്ട നടപടികൾ കൈകൊള്ളാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയെന്നും എം. എൽ. എ അറിയിച്ചു.

പോലിസ് ഇത് വരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 
മറ്റു പ്രതികളെയും എത്രയും വേഗം കണ്ടെത്താൻ പോലീസിന് കഴിയണം. ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ പോലീസിനെയും പൊതു ജനങ്ങളെയും ഉൾപ്പെടുത്തി വാർഡ് തലത്തിൽ ജനകീയ ജാഗ്രത സമിതി രൂപീകരിക്കാൻ തീരുമാനിച്ചതും അവബോധം ക്ലാസുകൾ നൽകാൻ തീരുമാനിച്ചതും അഭിനന്ദനമർഹിക്കുന്നു.

 പോലീസിന്റെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെങ്കിൽ ബഹുജന പ്രക്ഷോഭം അടക്കമുള്ള സമരങ്ങൾ നടത്തേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു.





Post a Comment

Previous Post Next Post