താമരശ്ശേരി :   അമ്പലമുക്ക്,താമരശ്ശേരിയിലേയും പരിസര പ്രദേശങ്ങളിലും മറ്റു വർധിച്ചുവരുന്ന ലഹരി മാഫിയാ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ താമരശ്ശേരി ലോക്കൽ കമ്മിറ്റി അധികൃതരോടാവശ്യപ്പെട്ടു.

 ലഹരി മാഫിയാസംഘങ്ങൾക്ക് ഒത്താശ ചെയ്യുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.

 വി കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ടി എം പൗലോസ്, പി ഉല്ലാസ് കുമാർ , എ എസ് സുഭീഷ് ,ജിമ്മി തോമസ് , റിജേഷ് കുമാർ , അഷ്കർ അമ്പലമുക്ക് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post