കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തിരുവമ്പാടി യൂണിറ്റിന്റെ ഓണാഘോഷം കുടുംബ സംഗമം എന്നിവ ഡോ.ടി കെ അബ്ബാസലി ഉദ്ഘാടനം ചെയ്യുന്നു.


തിരുവമ്പാടി : 
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) പഞ്ചായത്ത് കമ്മിറ്റി ഓണാഘോഷം , കുടുംബ സംഗമം എന്നിവ വിവിധ പരിപാടികളോടെ സമുചിതമായി നടത്തി.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച 'ഉതിർമണികൾ, കവിതാ സമാഹാര രചയിതാവ് പി ശിവദാസൻ , ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ പ്രശസ്ത വിജയം കൈവരിച്ച തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായിരുന്ന ഗോപിക റെജി, സെഡോണ രാജേഷ് എന്നിവരെ യോഗത്തിൽ ആദരിച്ചു.

 വിവിധങ്ങളായ ഓണ പരിപാടികൾ, കലാ സാംസ്കാരിക പരിപാടികൾ, പൂക്കള നിർമ്മാണം ഓണ സദ്യ എന്നിവ പരിപാടികൾക്ക് മാറ്റ് കൂട്ടി.
വയനാട് ഡയറ്റ് പ്രിൻസിപ്പൽ ഡോ.ടി കെ അബ്ബാസലി സംഗമം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി വി ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കെ വി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.

 യൂണിറ്റ് സെക്രട്ടറി കെ സി ജോസഫ് , ട്രഷറർ എം കെ തോമസ് , ജോയിന്റ് സെക്രട്ടറി അബ്രാഹം തോമസ്, ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് എം സദാ നന്ദൻ , സെക്രട്ടറി ജോസ് മാത്യൂ , സാംസ്കാരിക വേദി കൺവീനർ ടി ടി സദാ നന്ദൻ , വനിതാവേദി കൺവീനർ കെ ഐ ലൈസമ്മ, കെ പി തോമസ് എന്നിവർ പ്രസംഗിച്ചു.


Post a Comment

Previous Post Next Post