സൗ​ജ​ന്യ​മാ​യി ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍ക്കാ​നും തി​രു​ത്താ​നും സാ​ധി​ക്കു​ന്ന സ​മ​യ​പ​രി​ധി കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ട്ടി​ന​ൽ​കി​യ​തി​നാ​ൽ ആ​രും തി​ര​ക്കു​പി​ടി​ക്കേ​ണ്ട. 

ഡി​സം​ബ​ർ 14 വ​രെ ആ​ധാ​ർ അ​പ്ഡേ​ഷ​ൻ ന​ട​ത്താ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

 യു.​ഐ.​ഡി.​എ.​ഐ പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​മ​നു​സ​രി​ച്ച് കൂ​ടു​ത​ൽ ആ​ളു​ക​ൾ ആ​ധാ​ർ അ​പ്ഡേ​റ്റ് ചെ​യ്യാ​ൻ എ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് മൂ​ന്നു മാ​സ​ത്തേ​ക്കു​കൂ​ടി കാ​ലാ​വ​ധി നീ​ട്ടി​യ​ത്. 

ഓ​ൺ​ലൈ​നി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ൾ സൗ​ജ​ന്യ​മാ​യി ആ​ധാ​ർ അ​പ്ഡേ​റ്റ് ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ള്ള​ത്.

ഈ ​മാ​സം 14 ആ​യി​രു​ന്നു നേ​ര​ത്തേ അ​നു​വ​ദി​ച്ച സ​മ​യം. 

അ​തു​കൊ​ണ്ടു​ത​ന്നെ പ​ല അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലും വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

 സ്ത്രീ​ക​ളും കു​ട്ടി​ക​ളും വ​യോ​ജ​ന​ങ്ങ​ളു​മ​ട​ക്കം രാ​വി​ലെ മു​ത​ൽ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി ടോ​ക്ക​ൺ എ​ടു​ത്താ​ണ് ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചേ​ർ​ത്തി​രു​ന്ന​ത്.

 എ​ല്ലാ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലും നി​ല​വി​ൽ ആ​ധാ​ർ അ​പ്ഡേ​ഷ​ൻ ന​ട​ത്താ​ൻ സൗ​ക​ര്യ​മി​ല്ല. 

പ​ല​രും അ​യ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​​ലെ​യും മ​റ്റും അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​യാ​ണ് നി​ല​വി​ൽ അ​പ്ഡേ​ഷ​ൻ ന​ട​ത്തു​ന്ന​ത്.

 
കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ ഇ​ക്കാ​ര​ണം​കൊ​ണ്ട് വ​ലി​യ പ്ര​യാ​സ​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്.

ഈ ​മാ​സം 14 ക​ഴി​ഞ്ഞാ​ൽ 1000 രൂ​പ വ​രെ പി​ഴ ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന ത​ര​ത്തി​ലു​ള്ള വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ന​ട​ത്തു​ന്നു​ണ്ട്.

 
നി​ല​വി​ൽ ആ​ധാ​ർ -പാ​ൻ ബ​ന്ധി​പ്പി​ക്കാ​ത്ത​വ​ർ​ക്കാ​ണ് 1000 രൂ​പ പി​ഴ ന​ൽ​കി ബ​ന്ധി​പ്പി​ക്കേ​ണ്ടി​വ​രു​ന്ന​ത്. അ​തു​പോ​ലെ, ചി​ല അ‍ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ ആ​ധാ​ർ അ​പ്ഡേ​ഷ​ൻ ചെ​യ്യാ​നെ​ത്തു​ന്ന​വ​രി​ൽ​നി​ന്ന് കൂ​ടു​ത​ൽ തു​ക ഈ​ടാ​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.



കൂ​ടാ​തെ, വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി അ​പേ​ക്ഷ പൂ​രി​പ്പി​ച്ച് ന​ൽ​കാ​ൻ 10 മു​ത​ൽ 30 വ​രെ രൂ​പ ഈ​ടാ​ക്കു​ന്നെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ വ​ഴി ചെ​യ്യു​മ്പോ​ൾ ഫീ​സാ​യി 50 രൂ​പ​യാ​ണ് ഈ​ടാ​ക്കേ​ണ്ട​ത്.

Post a Comment

Previous Post Next Post