തിരുവമ്പാടി :
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം
ഹൗസിംഗ് ബോർഡിനു കൈമാറിയ രണ്ട് ഏക്കർ സ്ഥലത്ത് / കാട്ടുപന്നി ,കുറുക്കൻ, പലതരം വിഷപ്പാമ്പുകൾ തുടങ്ങിയവ പെറ്റുപെരുകി - കർഷകർക്ക് വിനയാകുന്നു.

പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ വാർഡായ പതിനേഴാം വാർഡ്/ ജോയി റോഡ് ഇലന്തു കടവിലാണ്,
രണ്ടേക്കർ സ്ഥലം കാടും മുള്ളും പൊന്തകളും വർന്ന് 
കാട്ടുപന്നിയ ടക്കം പെറ്റുപെരുകുന്നത്.

ഹൗസിംഗ് ബോർഡ് പുതിയ പദ്ധതികളൊന്നും നടപ്പാക്കാത്തതുമൂലം വർഷങ്ങളായി - ഈ ഭൂമി കാട്ടു പൊന്തകൾ വളർന്നു കിടപ്പാണ്.

തിരുവമ്പാടി ഗ്രാമപഞ്ചായത്തിനു് / പ്രത്യേകിച്ച് - പ്രസിഡണ്ടിൻ്റെ വാർഡുകുടിയായതുകൊണ്ട്, സമീപവാസികളായ ജനങ്ങളെ സഹായിക്കുവാനായി/തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി - പ്രവർത്തി ചെയ്യാമായിരുന്നു.

അല്ലെങ്കിൽ അടിയന്തിര ഘട്ടത്തിൽ പഞ്ചായത്തിന് ഇരുപത്തയ്യായിരം രൂപ വരെ മുടക്കാമെന്നിരിക്കെ- കാടുവെട്ടിക്കാമായിരുന്നു.

അതുമല്ലെങ്കിൽ - പഞ്ചായത്ത് ബോർഡ് പ്രമേയം പാസാക്കി / ഹൗസിംഗ് ബോർഡിൻ്റെയോ -സർക്കാരിൻ്റയോ ശ്രദ്ധതിയിൽ പെടുത്താമായിരുന്നു.

ഇതൊന്നും ഗ്രാമ പഞ്ചായത്ത് ഭരണാധികാരികൾ തക്ക സമയത്തു ചെയ്യാത്തതു കൊണ്ട് / കാട്ടുപന്നികൾ പെറ്റുപെരുകി, കൂട്ടമായി സമീപ പ്രദേശങ്ങളിലെ കർഷകരുടെ ഭൂമിയിലിറങ്ങി, വ്യാപകമായി എല്ലാത്തരം കൃഷി വിളകളും നശിപ്പിച്ചിരിക്കുന്നു.

നാലും അഞ്ചും വരഷമായ തെങ്ങിൻ്റെ മുരട് തുരന്ന്, അകക്കാമ്പ് തിന്നുകയും തെങ്ങുകൾ കുത്തിമലർത്തുകയും ചെയ്തിരിക്കുന്നു.

താന്നിപ്പൊതിയിൽ ജോൺസൺ, തറക്കുന്ന ൽ മേരി, പന്തലാടിക്കൽ ജോസുകുട്ടി തുടങ്ങിയ പതിനഞ്ചോളം കർഷകരുടെ ഭൂമിയിലെ കൃഷി വിളകളാകെ - കാട്ടുപന്നിക്കൂട്ടങ്ങൾ നശിപ്പിച്ചിരിക്കുന്നു.

കർഷകരെ രക്ഷിക്കുന്നതിനുള്ള അടിയന്തിര നടപടികൾ ഗ്രാമ പഞ്ചായത്ത് സ്വീകരിക്കണം.

കൃഷി നശിച്ചവർക്ക് അടിയന്തിരമായി നഷ്ടപരിഹാരം ലഭ്യമാക്കണം -എത്രയും വേഗം സ്ഥലത്തെ - കാട്ടു പൊന്തകൾ വെട്ടിത്തെളിക്കണം -

കർഷക സംഘം തിരുവമ്പാടി ഏരിയാ കമ്മറ്റി - ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.

രണ്ടേക്കർ സ്ഥലത്ത് - കർഷകർക്ക് ഉപകാരപ്പെടുന്ന പദ്ധതികൾ നടപ്പാക്കാൻ - ഹൗസിംഗ് ബോർഡ് തയ്യാറാകണം.

കർഷക സംഘം തിരുവമ്പാടി ഏരിയാ സെക്രട്ടറി ജോളി ജോസഫ്, പ്രസിഡണ്ട് -  സി എൻ പുരുഷോത്തമൻ ,പുല്ലു രാംപാറ മേഖലാ സെക്രട്ടറി - ഈ കെ.സാജു, ബെന്നി മണിമല ത്തറപ്പിൽ,  പി എം .മുഹമ്മത് - എന്നിവർ സ്ഥലം സന്ദർശിക്കുകയും ബന്ധപ്പെട്ട അധികാരികൾക്ക് പരാതി സമർപ്പിക്കുകയും ചെയ്തു.


Post a Comment

Previous Post Next Post