നാദാപുരം : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം നാദാപുരത്തു കേന്ദ്ര ദ്രുതകർമ സേനാംഗങ്ങൾ റൂട്ട് മാർച്ച് നടത്തി.

ഷിമോഗയിലെ ഭദ്രാവതി ക്യാംപിലെ ആർഎഎഫ് 97 ബറ്റാലിയൻ കമൻഡാന്റ് അനിൽ കുമാർ ജാദവിന്റെ നേതൃത്വത്തിൽ 75 അംഗ സേനാംഗങ്ങളാണ് നാദാപുരം, വെള്ളൂർ, പുറമേരി, വളയം, തൂണേരി എന്നിവിടങ്ങളിൽ റൂട്ട് മാർച്ച് നടത്തിയത്.

മത സാമുദായിക സ്പർധകളും രാഷ്ട്രീയ സംഘർഷ സാധ്യതയും ഏറിയ പ്രദേശങ്ങളിൽ നിയമ വ്യവസ്ഥ ഉറപ്പ് വരുത്തുക, പൊതുജനങ്ങളുടെ ഭീതി അകറ്റുക എന്നീ ലക്ഷ്യവുമായാണ് റൂട്ട് മാർച്ച് നടത്തിയത്.


രാഷ്ട്രീയവും മതപരവുമായ മുൻ സംഘർഷങ്ങളുടെ വിവരം ശേഖരിച്ചതായി ആർഎഎഫ് അധികൃതർ പറഞ്ഞു. നാദാപുരം പൊലീസ് ഇൻസ്പെക്ടർ ഇ.വി.ഫായിസ് അലി, എസ്ഐ എസ്. ശ്രീജിത്ത് എന്നിവരും പങ്കെടുത്തു.

Post a Comment

Previous Post Next Post