തോട്ടുമുക്കം : 
ഇത്തവണത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പനംപ്ലാവ് എം.ജെ കുര്യൻ ഫോട്ടോഗ്രാഫിയുടെ നേതൃത്വത്തിൽ ആദരിച്ചു.

ഊർങ്ങാട്ടിരി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഷിജോ ആന്റണിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പനംപ്ലാവ് സെന്റ് മേരീസ് പള്ളി വികാരി റവ.ഫാ.ജോജോ ഇടക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ച് ഉപഹാരങ്ങൾ വിതരണം ചെയ്തു.

ബ്ലോക്ക്‌ മെമ്പർ ബീന വിൻസെന്റ് തടത്തിൽ, ജയൻ കോട്ടക്കൽ, ടോമി കൊച്ചുപുര എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post