ആലുവ: ആലുവയില്‍ എട്ടുവയസ്സുകാരി പീഡനത്തിനിരയായ സംഭവം ദാരുണമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. പ്രതിയെ ഇതുവരേയും പിടികൂടാന്‍ സാധിച്ചിട്ടില്ല. 
തിരച്ചില്‍ തുടരുകയാണെന്നും എം എല്‍ എ പറഞ്ഞു. 

ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം പൊലീസ് തിരച്ചില്‍ നടത്തി വരികയാണ്. ഒരു മൊബൈല്‍ ഫോണും വീട്ടില്‍ നിന്നും മോഷണം പോയിട്ടുണ്ട്. നിലവില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ടവര്‍ ലൊക്കേഷന്‍ കിട്ടാന്‍ ശ്രമിക്കുന്നുണ്ടെന്നും എംഎല്‍എ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികരിച്ചു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് ആളെ കണ്ടാല്‍ തിരിച്ചറിയുമെന്നാണ് പൊലീസ് പറയുന്നത്. തിരിച്ചറിയല്‍ പരേഡ് നടത്താന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണ്. ഇവ ഇല്ലാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. പൊലീസുമായി നേരിട്ട് സംസാരിക്കുമെന്നും എംഎല്‍എ വിശദീകരിച്ചു.

മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുട്ടിയെ സമീപത്തെ വയലില്‍ നിന്നും കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ചോരയൊലിച്ച നിലയില്‍ നാട്ടുകാരാണ് കുഞ്ഞിനെ ആദ്യം കണ്ടത്. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


സമീപത്തെ ചാത്തന്‍പാറ പാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

Post a Comment

Previous Post Next Post