താമരശ്ശേരി: വട്ടക്കുണ്ട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ധാർമിക - വിദ്യാഭ്യാസ - സാമൂഹിക പുരോഗതി ലക്ഷ്യം വെച്ച് സ്റ്റുഡൻറ് എംപവർമെൻറ് മീറ്റ് സംഘടിപ്പിച്ചു. 


മഹല്ല് പ്രസിഡൻറ് എ പി മോയിൻകുട്ടി ഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ഖത്തീബ് ഷഹീർ ബദരി വയനാട് ഉദ്ഘാടനം ചെയ്തു. കാലിക പ്രാധാന്യമുള്ള ഈ പരിപാടിയുടെ ആവശ്യകതയെ പറ്റിയുള്ള വിശദീകരണം ഹംസ മാസ്റ്റർ നിർവഹിച്ചു. കെ കെ റഷീദ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേരളത്തിലെ പ്രമുഖ പരിശീലകൻ നൗഷാദ് വേളം 200 ഓളം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പങ്കെടുത്ത ക്ലാസുകൾക്ക് നേതൃത്വം നൽകുകയും സി കെ യൂസഫ് മാസ്റ്റർ സ്വാഗതവും സലീം കാരാടി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post