തിരുവമ്പാടി:
തിരുവമ്പാടി-പുന്നക്കൽ റോഡിൽ തുരുത്ത് ചപ്പാത്തിൽ കാർ പുഴയിലേക്ക് തെന്നി. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.
പുന്നക്കൽ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് പുഴയിലേക്ക് തെന്നിയത്. ആളപായമില്ല. നാട്ടുകാരെത്തിയാണ് കാർ കരയ്ക്കടിപ്പിച്ചത്.
പൊയിലിങ്ങാപ്പുഴയ്ക്കു കുറുകെയാണ് ചപ്പാത്തുള്ളത്. ഇടയ്ക്കിടെ മലവെള്ളപ്പാച്ചിലുണ്ടാകുന്ന പുഴയാണിത്. ചപ്പാത്തിനോട് ചേർന്ന് പാറയുമുണ്ട്. ഒട്ടും സുരക്ഷിതമല്ല ഈ റൂട്ടിലെ ഗതാഗതം.
അപരിചിതവാഹനങ്ങൾ നിയന്ത്രണംവിടുന്നത് പതിവാണ്. മുമ്പ് ബൈക്ക് ഒലിച്ചുപോയ സംഭവമുണ്ടായിട്ടുണ്ട്.
വഴിക്കടവ് പാലം പുനർനിർമാണത്തെത്തുടർന്ന് ഗതാഗതം നിരോധിച്ചതോടെ തറിമറ്റം-തുരുത്ത് ചപ്പാത്ത് വഴിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. പാലംനിർമാണം പൂർത്തിയായിട്ടുണ്ട്. സമീപനറോഡുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. ഗതാഗതഭീഷണി ഒഴിവാക്കാൻ വഴിക്കടവ് പാലം ഉടൻ തുറന്നുകൊടുക്കാൻ നടപടിവേണമെന്ന് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം ജനറൽ സെക്രട്ടറി റോബർട്ട് നെല്ലിക്കാത്തെരുവിൽ ആവശ്യപ്പെട്ടു.
ഫോട്ടോ: ചപ്പാത്തിൽ കാർ നിയന്ത്രണംവിട്ട് പുഴയിലേക്ക് തെന്നിയപ്പോൾ
Post a Comment