കൂടരഞ്ഞി : ദേശീയ പോഷക വാരത്തോടനുബന്ധിച്ച് കൂടരഞ്ഞി കുടുംബാരോഗ്യകേന്ദ്രവുമായി സഹകരിച്ച് പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ സ്കൂളിൽ ബോധവൽക്കരണ ക്ലാസ് നടത്തി. പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പരിശീലിക്കുന്നതിനെക്കുറിച്ചും ക്ലാസിൽ വിശദീകരിച്ചു.

2023 ലെ ദേശീയ പോഷകാഹാര വാരാചരണത്തിന്റെ മുഖ്യ ആശയമായ,

" ആരോഗ്യകരമായ ഭക്ഷണ ക്രമം, എല്ലാവർക്കും താങ്ങാവുന്ന വില"

എന്നതിനെക്കുറിച്ച് ചർച്ച നടത്തി.
കുടുംബാരോഗ്യ കേന്ദ്രം എം.എൽ.സി.പി ജിൻസി ജോസഫ് ക്ലാസ് നയിച്ചു.
ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ റിതേഷ് എം.ഡി, ആശാ വർക്കർ ഗ്രേസി ജോൺ എന്നിവർ പ്രസംഗിച്ചു.

പ്രധാനധ്യാപകരായ ജിബിൻ പോൾ, ജെസി കെ.യു അധ്യാപകരായ ബൈജു എമ്മാനുവൽ, ബിൻസ്.പി.ജോൺ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post