കൂടരഞ്ഞി : കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസഫ് ഇലഞ്ഞിക്കൽ (തങ്കച്ചൻ-69) നിര്യാതനായി.
സംസ്കാരം വിദേശത്തുള്ള ഭാര്യയും മക്കളും എത്തിയ ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പിന്നീട്.
ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഭാര്യ: ഡാലി തങ്കച്ചൻ പുതുപ്പാടി അടിയായിപ്പിള്ളി കുടുംബാംഗം.
മക്കൾ: സൗമ്യ (ഖത്തർ), സൗബിൻ (ഖത്തർ), ക്ലിന്റ് (കാനഡ).
മരുമക്കൾ: ബോണി (ഖത്തർ), ധന്യ (ഖത്തർ), സിബി സൈമൺ (കാനഡ).
കോഴിക്കോട് ഡിസിസി അംഗം, സേവാദൾ ജില്ലാ ചെയർമാൻ, കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, തിരുവമ്പാടി മലനാട് മാർക്കറ്റിംഗ് സൊസൈറ്റി ഡയറക്ടർ തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
എം കെ രാഘവൻ എം പി, കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറ തുടങ്ങിയവർ അനുശോചിച്ചു.
Post a Comment