തിരുവമ്പാടി :
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെഎംസിടി മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക അൽഷിമേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി മേലെ പൊന്നാങ്കയം ആദിവാസി കോളനിയിൽ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി.
കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പ്രിയ കെ വി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 'ഓർമ്മകൾ നഷ്ടപ്പെട്ടവരെ ഓർമ്മിക്കാം' എന്ന വിഷയത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ ബോധവൽക്കരണ ക്ലാസ് നടത്തി. കോളനിയിലെ മുതിർന്ന അംഗം ബാലന് മെഡിക്കൽ ഓഫീസർ സമ്മാനം നൽകി.
ഡോ. തമന്ന എംപി (ശിശുരോഗം) ഡോ. സോനകുമാർ പി എസ് (സർജറി) ഡോ. അശ്വതി പി (മെഡിസിൻ) ഡോ. ഷാസ് അഹമ്മദ് ടി (ഡെർമറ്റോളജി). അശ്വതി വിസി ( പിആർഒ ) എഫ് എച്ച് സി ജീവനക്കാരായ ശരണ്യ ചന്ദ്രൻ, ജെസ്സി സെബാസ്റ്റ്യൻ, ഷർമിള ഷെറി, നിയാസ് എൻഎം, ശിഖ പി എസ്, നിഷ ജോർജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Post a Comment