മലപ്പുറം : എടക്കരയിൽ ഭാര്യയുടെ അച്ഛനെ കൊന്ന് മരുമകൻ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. വഴിക്കടവ് മരുത ആനടിയിൽ പ്രഭാകരനെയാണ് മരുമകൻ വള്ളിക്കാട് സ്വദേശി മനോജ് കൊന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കുറച്ചുദിവസങ്ങളായി മനോജിന്റെ ഭാര്യയും മക്കളും അച്ഛനൊപ്പമാണ് താമസം. കഴിഞ്ഞ ദിവസം ഇവരെ പോലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തി ചർച്ച നടത്തിയിരുന്നു.
ഇന്ന് ഉച്ചയോടെ മരുത മദ്ദളപ്പാറയിലെ പ്രഭാകരന്റെ വീട്ടിൽവെച്ചാണ് ആക്രമണം നടന്നത്.
Post a Comment