തൃശൂര്‍: 
ചെണ്ടയുടെ താളത്തിന് ഒപ്പം നൃത്തം വെച്ച് തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ ഇന്ന് പുലികള്‍ ഇറങ്ങും. അഞ്ചു ടീമുകളാണ് പുലികളിയില്‍ പങ്കെടുത്തു വര്‍ണ്ണക്കാഴ്ച ഒരുക്കുന്നത്. സ്ത്രീകള്‍ അടക്കം പുലികളായി ഇറങ്ങുന്നുവെന്നതും പ്രത്യേകതയാണ്.

ഗൊറില്ല നിറങ്ങളാല്‍ വര്‍ണ്ണങ്ങള്‍ തീര്‍ത്ത 300 ഓളം പുലികളാണ് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ഇന്ന് ഇറങ്ങുന്നത്.

 അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പുലികളിക്ക് തൃശ്ശൂര്‍ പൂരത്തോളം തന്നെ പ്രാധാന്യവും ഉണ്ട്. 

നാലാം നാളില്‍ നടക്കുന്ന പുലികളി കാണാന്‍ വിദേശികള്‍ അടക്കം എല്ലാ ദേശത്തു നിന്നും ആളുകള്‍ എത്തിച്ചേരും.

ശക്തന്‍ പുലികളി ദേശം, കാനാട്ടുകര, അയ്യന്തോള്, വിയ്യൂര്, സീതാറാം മില്‍ ദേശം തുടങ്ങിയ അഞ്ച് ടീമുകളാണ് ഇത്തവണ പങ്കെടുക്കുന്നത്. ഓരോ ടീമുകളിലായി 51 പുലികള്‍ ഉണ്ടാവും. 

ഓരോ ദേശക്കാര്‍ക്കും സ്വന്തമായി ടാബ്ലോയും പുലി വണ്ടിയും ഉണ്ട്. വരയന്‍ പുലി, പുള്ളിപ്പുലി ഫ്‌ലൂറസന്റ് പുലി തുടങ്ങിയ പലവിധം പുലികളും ഇന്ന് ശക്തന്റെ തട്ടകത്തില്‍ അണിനിരക്കും.
 

Post a Comment

Previous Post Next Post