ഓമശ്ശേരി:'ഹരിതം,സുന്ദരം,ഓമശ്ശേരി'മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ഓമശ്ശേരിയിൽ 19 വാർഡുകളിലെ 256 കുടുംബങ്ങൾക്ക്‌ റിംഗ്‌ കമ്പോസ്റ്റുകൾ വിതരണം ചെയ്തു.ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന്‌ വേണ്ടിയാണ്‌ സി.എഫ്‌.സി.ഫണ്ടിൽ നിന്നും ഏഴര ലക്ഷം രൂപ ചെലവഴിച്ച്‌ പഞ്ചായത്ത്‌ പദ്ധതി നടപ്പിലാക്കിയത്‌.ഒരു കുടുംബത്തിൽ നിന്നും പത്ത്‌ ശതമാനം ഗുണഭോക്തൃ വിഹിതായ 289 രൂപ ഈടാക്കിയാണ്‌ രണ്ട്‌ വീതം റിംഗ്‌ കമ്പോസ്റ്റുകൾ വിതരണം ചെയ്തത്‌.2890 രൂപയാണ്‌ രണ്ട്‌ റിംഗ്‌ കമ്പോസ്റ്റുകളുടെ വില.

ഇരുപത്‌ ലക്ഷം രൂപ ചെലവഴിച്ച്‌ പഞ്ചായത്തിലെ വിവിധ വാർഡുകളിലുള്ള 699 കുടുംബങ്ങൾക്ക്‌ ജൈവ മാലിന്യ സംസ്കരണത്തിന്നായി കഴിഞ്ഞ മാസം ബൊക്കാഷി ബക്കറ്റുകളും വിതരണം ചെയ്തിരുന്നു.2840 രൂപ വില വരുന്ന രണ്ട്‌ വീതം ബൊക്കാഷി ബക്കറ്റുകളും അനുബന്ധ സാമഗ്രികളും പത്ത്‌ ശതമാനം വിഹിതമായ 284 രൂപ ഈടാക്കിയാണ്‌ ഗുണഭോക്താക്കൾക്ക്‌ നൽകിയത്‌.പ്ലാസ്റ്റിക്‌ ഉൽപ്പടെയുള്ള അജൈവ മാലിന്യങ്ങൾ മാസം തോറും ഹരിത കർമ്മ സേന വാതിൽപ്പടി സേവനത്തിലൂടെ വിജയകരമായി ശേഖരിച്ച്‌ സംസ്കരിക്കുന്നുണ്ട്‌.ഈ പദ്ധതികളത്രയും പ്രാവർത്തികമാക്കിയതോടെ എക്കാലവും പ്രാദേശിക ഭരണകൂടങ്ങൾക്കുൾപ്പടെ വലിയ വെല്ലുവിളിയായ ജൈവ-അജൈവ മാലിന്യ സംസ്കരണ രംഗത്ത്‌ ഓമശ്ശേരി പഞ്ചായത്ത്‌ മികച്ച മുന്നേറ്റമാണ്‌ നടത്തിയത്‌.

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ റിംഗ്‌ കമ്പോസ്റ്റുകളുടെ വിതരണോൽഘാടനം നിർവ്വഹിച്ചു.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ്‌ മുക്ക്‌ മുഖ്യപ്രഭാഷണം നടത്തി.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി പദ്ധതി വിശദീകരിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,പി.കെ.ഗംഗാധരൻ,എം.ഷീജ ബാബു,അശോകൻ പുനത്തിൽ എന്നിവർ സംസാരിച്ചു.

ഫോട്ടോ:'ഹരിതം,സുന്ദരം,ഓമശ്ശേരി' പദ്ധതിയുടെ ഭാഗമായുള്ള റിംഗ്‌ കമ്പോസ്റ്റുകളുടെ വിതരണോൽഘാടനം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ നിർവ്വഹിക്കുന്നു.

Post a Comment

Previous Post Next Post