സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിവയുടെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 

കരട് പട്ടികയിൽ ആകെ 2,76,70,536 വോട്ടർമാരുണ്ട്. 1,31,78,517 പുരുഷൻമാരും 1,44,91,779 സ്ത്രീകളും 240 ട്രാൻസ്ജെന്ററുകളും.

പട്ടികയിൽ പേര് ചേർക്കുന്നതിന് സെപ്റ്റംബർ 23 വരെ ഓൺലൈനിലൂടെ അപേക്ഷിക്കാം. 2023 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പൂർത്തിയായവർക്കാണ് അവസരം. പട്ടികയിലെ വിവരങ്ങളിൽ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും ഓൺലൈനിലൂടെ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകൾ sec.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. പട്ടികയിൽ നിന്ന് പേര് ഒഴിവാക്കാൻ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് പ്രിന്റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം. കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയും പഞ്ചായത്ത്, നഗരസഭയിൽ സെക്രട്ടറിയുമാണ് ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർ.

വോട്ടർമാരുടെ എണ്ണം ജില്ലാതലത്തിൽ

ക്രമ
നം. ജില്ല പുരുഷൻ സ്ത്രീ ട്രാൻസ്ജെന്റർ ആകെ


1 തിരുവനന്തപുരം 1331539 1508498 23 2840060


2 കൊല്ലം 1041943 1181882 19 2223844


3 പത്തനംതിട്ട 502858 576033 3 1078894


4 ആലപ്പുഴ 839481 944242 11 1783734


5 കോട്ടയം 780749 833247 10 1614006


6 ഇടുക്കി 444850 460306 5 905161


7 എറണാകുളം 1254416 1335647 34 2590097


8 തൃശ്ശൂർ 1267496 1424545 23 2692064


9 പാലക്കാട് 1120874 1216750 20 2337644


10 മലപ്പുറം 1629910 1726482 46 3356438


11 കോഴിക്കോട് 1208897 1325042 24 2533963


12 വയനാട് 306021 319695 6 625722


13 കണ്ണൂർ 947341 1092612 10 2039963


14 കാസർഗോഡ് 502142 546798 6 1048946


ആകെ 13178517 14491779 240 27670536

Post a Comment

Previous Post Next Post