തിരുവമ്പാടി :
തൊണ്ടിമ്മൽ ഗവ.എൽ.പി.സ്കൂളിൽ ഗുരുത്വം-23 എന്ന പേരിൽ അധ്യാപക ദിനം ആഘോഷിച്ചു.
മുൻ പ്രധാനാധ്യാപിക ഇ.പി.മെഹറുന്നീസയെ സ്കൂൾ പ്രധാന അധ്യാപിക കെ.എസ്. രഹ്ന മോൾ പൊന്നാടയണിയിച്ച് ആദരിച്ചു.
സഹപ്രവർത്തകരുടെ ആദരവ് പ്രധാനാധ്യാപിക രഹ്ന മോൾ ഏറ്റുവാങ്ങി.
SRG കൺവീനർ സ്മിന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അഹമ്മദ് ഷാഫി നന്ദിയും അറിയിച്ചു.
SMGകൺവീനർ സുരേഷ് തൂലിക അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ.പ്രസിഡണ്ട് പ്രജിത് സ്രാമ്പിക്കൽ മാതൃസമിതി കൺവീനർ രഞ്‌ജിനി, സ്കൂൾ ലീഡർ ആരാധ്യ എന്നിവർ ആശംസകൾ അറിയിച്ചു.
Post a Comment