മുക്കം :
മുക്കം നഗരസഭയും കൃഷിഭവനും സംയുക്തമായി കർഷകദിനം ആഘോഷിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റുബീന അധ്യക്ഷത വഹിച്ചു.

മുക്കം കാർഷിക കർമസേനയുടെയും, കർഷകരുടെ നേതൃത്വത്തിലുള്ള മൂല്യവർധന ഉത്പന്നങ്ങളുടെയും സ്റ്റാൾ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.പി ചാന്ദിനി ഉദ്ഘാടനം ചെയ്തു. നഗരസഭ പരിധിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച എട്ടു കർഷകരെയും മികച്ച വിദ്യാലയത്തെയും, എൻ എസ് എസ് യൂണിറ്റിനേയും ചടങ്ങിൽ ആദരിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ പ്രജിത പ്രദീപ്‌, അബ്ദുൽ മജീദ്, സത്യനാരായണൻ മാസ്റ്റർ, കൗൺസിലർമാരായ ഗഫൂർ കല്ലുരുട്ടി, വേണു കല്ലുരുട്ടി, മധു മാസ്റ്റർ, വിശ്വനാഥൻ നികുഞ്ചം, കൃഷി ഓഫീസർ ടിൻസി ടോം, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post