തൊണ്ടീമൽ:
- ചെറുപ്ര റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷം ., വിവിധ പരിപാടികളോടെ നടത്തി. ഉത്രാടനാളിൽ മഹാബലിയും, ഓണപ്പൊട്ടനും എല്ലാ വീടുകളും സന്ദർശിച്ചു, പുതുതലമുറയ്ക്ക് മഹാബലിയെയും, ഓണ പൊട്ടനെ യും പരിചയപെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് റസിഡൻസ് അസോസിയേഷൻ ഈ പരിപാടി സംഘടിപ്പിച്ചത്, സെക്രട്ടറി ജയരാജൻ സ്വാഗതം പറഞ്ഞു, പ്രസിഡണ്ട് പി പ്രേമൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബീന ആറാംപുറത്ത് ഉദ്ഘാടനം ചെയ്തു.
കലാകാരൻ സിഗ് നി ദേവരാജൻ മാഷേ ആദരിച്ചു. ചടങ്ങിന് ഗോപിനാഥൻ മൂത്തേടം, ജയപ്രസാദ് എസ്, പി.സിജു, ഷാജു കുളിപ്പാറ, ഗോപി ആറാംപുറത്ത്, ഗോകുലൻ പാറക്കുന്നത്, ജയചന്ദ്രൻ സ്രാമ്പിക്കൽ, പ്രബീഷ് പാറക്കുന്നത്,ജയകീഷ് നടുത്തൊടികയിൽ, ജയമോദ്, രാഗേഷ് കൊടിയങ്ങൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു.
Post a Comment