കോടഞ്ചേരി: ഓണനാളിൽ കോടഞ്ചേരി യങ് ലയൺസ് ക്ലബ്ബും ചാരുത ക്രിയേഷൻസും സംയുക്തമായി നടത്തിയ പൂക്കള മത്സരത്തിൽ വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം നേടി.
ഡ്യൂ ഡ്രോപ്സ് കാറ്ററിംഗ് & ഇവൻസ് സ്പോൺസർ ചെയ്ത ഒന്നാം സമ്മാനമായ 3001 രൂപ ക്യാഷ് അവാർഡ് വിദ്യാർത്ഥികൾ കരസ്ഥമാക്കി.
വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റ് രക്ഷാകർതൃ സമിതിയും അധ്യാപകരും വിദ്യാർത്ഥികളും അഭിനന്ദനങ്ങൾ അറിയിച്ചു.
Post a Comment