തിരുവമ്പാടി : ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ 1270 -)o നമ്പർ എസ്എൻഡിപി ശാഖയുടെ നേതൃത്വത്തിൽ, ശ്രീനാരായണ ഗുരു ജയന്തി ആഘോഷം നടന്നു.



രാവിലെ എട്ടുമണിക്ക് ശാഖ വൈസ് പ്രസിഡണ്ട്  വിനോദ് കെ ഡി പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

തുടർന്ന് വിശേഷാൽ ഗുരുപൂജ, പ്രഭാഷണം, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ- കായിക മത്സരങ്ങൾ, ചതയ സദ്യ, ഘോഷയാത്ര, വടംവലി മത്സരം, സമ്മാനവിതരണം എന്നിവ നടന്നു.
ശ്രീമദ് ശിവാത്മാനന്ദ സ്വാമികൾ ചതയ ദിന സന്ദേശം നൽകി.

ശാഖ വൈസ് പ്രസിഡണ്ട്  വിനോദ് കെ ഡി, സെക്രട്ടറി:  ഭാസി സി. ജി. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, മാതൃസമിതി, യൂത്ത് മൂവ്മെന്റ് അംഗങ്ങൾ, വനിതാ സംഘം ഭാരവാഹികൾ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.




Post a Comment

أحدث أقدم