വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മതസൗഹാർദ്ദ സദസിന്റെ ഉദ്ഘാടനം മുക്കം നഗരസഭാംഗം വേണു കല്ലുരുട്ടി നിർവഹിക്കുന്നു.


ഓമശ്ശേരി :
ഓണാഘോഷത്തിന്റെ ഭാഗമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ 
മതസൗഹാർദ്ദ സദസ് സംഘടിപ്പിച്ചു.
വിദ്യാർഥികൾ 
സർവമത സാഹോദര്യത്തിന്റെയും മതമൈത്രിയുടെയും പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതിനായിട്ടാണ് മതസൗഹാർദസദസ് സംഘടിപ്പിച്ചത്.
മുക്കം നഗരസഭാംഗം വേണുകല്ലുരുട്ടി സംഗമം ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് അബ്ദുൾ സത്താർ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ പൂർവ വിദ്യാർഥിയും അധ്യാപകനുമായ ഹാരിസ് ഹൈതമി, അമ്പലത്തിങ്കൽ കുലിക്കപ്ര ശിവക്ഷേത്രം കമ്മിറ്റി വൈസ് പ്രസിഡന്റ് പി കെ സജീവ് കുമാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, അധ്യാപകരായ ബിജു മാത്യു, കെ ജെ ഷെല്ലി, സി കെ ബിജില, സ്കൂൾ ലീഡർ റിച്ചാർഡ് സോബിൻ എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥികളുടെ കലാപരിപാടികളും ഓണക്കളികളും 
ഓണസദ്യയും സംഘടിപ്പിച്ചു.

പി ടി എ യുടെ നേതൃത്വത്തിൽ നടന്ന പരിപാടികൾക്ക് അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും നേതൃത്വം നൽകി.

Post a Comment

Previous Post Next Post