കോഴിക്കോട് :
കേരള ഷൂട്ടിങ് ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പ് കോഴിക്കോട് ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. പി. എൻ വലീദ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്. ശിവഷണ്മുഖൻ അധ്യക്ഷത വഹിച്ചു. ഏ. എം. നൂറുദ്ധീൻ മുഹമ്മദ്, പി. രാജഗോപാൽ, യു. കെ സിറാജ്, റഖാൻ അഹമ്മദ്, പി. കെ സുകുമാരൻ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം സി. ടി ഇൽയാസ് സ്വാഗതവും
പി. പി ബഫീർ നന്ദിയും പറഞ്ഞു.
ഫോട്ടോ ക്യാപ്ഷൻ : കോഴിക്കോട് ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച സംസ്ഥാന ജൂനിയർ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പ് പി. എൻ വലീദ് ഉദ്ഘാടനം ചെയ്യുന്നു.
Post a Comment