കുന്ദമംഗലം :
സപ്ലൈകോ
കുന്ദമംഗലം നിയോജകമണ്ഡലം ഓണം ഫെയർ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്തി സാധാരണക്കാരുടെ ഓണ ബജറ്റിനെ താങ്ങി നിർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഓണം ഫെയറിൽ വിവിധ ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവുണ്ട്.
കുന്ദമംഗലം സപ്ലൈകോ സൂപ്പർ മാർക്കറ്റിനോടനുബന്ധിച്ചാണ് ഓണം ഫെയർ ഒരുക്കിയിട്ടുള്ളത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു. എം ബാലസുബ്രഹ്മണ്യൻ, എം.കെ മോഹൻദാസ്, ടി ചക്രയുധൻ, എ. പി ഭക്തോത്തമൻ, നെല്ലിക്കോട് കേളൻ സംസാരിച്ചു. സപ്ലൈകോ ജൂനിയർ മാനേജർ എ അബ്ദുസമദ് സ്വാഗതവും കെ.കെ സനൂജ് നന്ദിയും പറഞ്ഞു.
Post a Comment