മടവൂർ: വിദ്യഭ്യാസം ക്ലാസ്റൂം ചുമരുകളിൽ ഒതുങ്ങാതെ ജീവിതാനുഭവങ്ങളിലൂടെയും സ്വായത്തമാകണമെന്നു പദ്‌മശ്രീ പുരസ്‌കാര ജേതാവും ബഹുഭാഷ പണ്ഡിതനുമായ അലി മാണിക് ഫാൻ അഭിപ്രായപ്പെട്ടു . ചക്കാലക്കൽ ഹയർസെക്കന്ററി സ്‌കൂൾ സാമൂഹ്യ-ഗണിത-ശാസ്ത്ര ക്ലബ്ബ്കളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . അറിവ് ആർജ്ജിക്കൽ ജീവിതത്തിന്റെ ഭാഗമാണെന്നും അതിന് പ്രായമോ , സാഹചര്യങ്ങളോ തടസ്സമാകരുതെന്നും കുട്ടികളുമായുള്ള സംവാദത്തിൽ അദ്ദേഹം പറഞ്ഞു . പുതിയകാലത്ത് അറിവ് സമ്പാദിക്കൽ കൂടുതൽ എളുപ്പമാണെന്നും അതിനായി താല്പര്യവും അഭിരുചിയും മുതൽക്കൂട്ടായി കൂടെ വേണമെന്നും വിദ്യാര്ഥികളോടെയായി അദ്ദേഹം പറഞ്ഞു. നിറഞ്ഞ കയ്യടികളോടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളെ കുട്ടികൾ ശ്രവിച്ചത്.
ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ ശാന്തകുമാർ സ്വാഗതവും , പി ടി എ പ്രസിഡന്റ് പി ജാഫർ അധ്യക്ഷത വഹിച്ചു . ആശംസകളർപ്പിച്ച് മുൻ ഹെഡ്മാസ്റ്റർ വി മുഹമ്മദ് ബഷീർ ,എം കെ സിജു ,പി പി മനോഹരൻ ,കെ അജിത്ത് കുമാർ ,ടിവി ഫസ്ന ,സബിജ മുഹമ്മദ് ഫൈസൽ എന്നിവർ സംസാരിച്ചു .ടി പി റഫീഖ് നന്ദിയും അറിയിച്ചു.
ഫോട്ടോ :-ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യ ശാസ്ത്ര ക്ലബുകളുടെ ഉദ്‌ഘാടനം പത്മശ്രീ അലി മണിക്ഫാൻ നിർവഹിക്കുന്നു
Post a Comment