ഓമശ്ശേരി:പഞ്ചായത്തിലെ ഖര മാലിന്യ സംസ്കരണ പക്രിയയിലെ സജീവ സാന്നിദ്ധ്യമായ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഓണത്തോടനുബന്ധിച്ച് പഞ്ചായത്ത് ഭരണസമിതിയുടേയും സഹായ സംഘടനയായ ഗ്രീൻ വേംസിന്റേയും സ്നേഹാദരം.പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്ന് ഓരോ ഹരിത കർമ്മ സേന അംഗത്തിനും ആയിരം രൂപ വീതം പഞ്ചായത്ത് ഭരണസമിതിയും സഹായ സംഘടനയായ ഗ്രീൻ വേംസ് എല്ലാവർക്കും ഓണക്കോടിയും നൽകിയാണ് മാതൃകാ പ്രവർത്തനങ്ങൾ നടത്തുന്ന ഹരിത കർമ്മ സേനയെ ആദരിച്ചത്.
ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ വിതരണോൽഘാടനം നിർവ്വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,പഞ്ചായത്തംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര,കെ.ആനന്ദകൃഷ്ണൻ,ഒ.പി.സുഹറ,എം.ഷീജ ബാബു,ഹരിത കർമ്മ സേന ടീം ലീഡർ ടി.വി.സ്വീറ്റി എന്നിവർ സംസാരിച്ചു.
ഫോട്ടോ:ഓമശ്ശേരിയിൽ ഹരിത കർമ്മ സേനക്ക് ആയിരം രൂപയും ഓണക്കോടിയും പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ വിതരണോൽഘാടനം നിർവ്വഹിക്കുന്നു.
Post a Comment