കോടഞ്ചേരി:
കോടഞ്ചേരി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ ഒമ്പതാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം.
രാവിലെ പത്തിന് പുലിക്കയത്ത് കായി വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും.
വൈറ്റ് വാട്ടർ മത്സരങ്ങൾക്കായി പുലിക്കയത്ത് ചാലിപ്പുഴയിൽ കയാക്കിങ് ഡൈവിങ് റാമ്പിന്റെ നിർമ്മാണവും പൂർത്തിയായി. പുലിക്കയം പാലം ജംഗ്ഷനിലാണ് ഉദ്ഘാടന വേദി തയ്യാറാക്കിയിരിക്കുന്നത്.
ഇരുവഞ്ഞിപ്പുഴയിൽ ആനക്കാംപൊയിൽ കൊച്ചരിപ്പാറ മുതൽ കുറുങ്കയം വരെയുള്ള ഭാഗത്താണ് മത്സരങ്ങൾ നടക്കുക.
സമാപന ദിവസമായ ആറാം തീയതി ഇലന്തുകടവ് ജംഗ്ഷനിലാണ് സമാപന സമ്മേളനവും വിജയികൾക്കുള്ള സമ്മാനദാനവും നടക്കുന്നത്.
പുലിക്കയത്ത് നിർമ്മിച്ച കയാക്കിംഗ് ഫെസിലിറ്റേഷൻ സെന്റർ ആറിനു വൈകിട്ട് നാലുമണിക്ക് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. അന്നേദിവസം നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിക്കും.ഇന്ത്യൻ താരങ്ങൾക്ക് പുറമേ യു എസ് എ, ഇസ്രായേൽ, യുകെ, കസാക്കിസ്ഥാൻ,സൗത്താഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള കയാക്കർന്മാരും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.
Post a Comment