കോടഞ്ചേരി:രാഹുൽ ഗാന്ധി എം.പി നാളെ വൈകുന്നേരം 6 മണിക്ക് കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ എം.പി ഫണ്ടിൽ നിന്ന് 55 ലക്ഷം രൂപ ചെലവഴിച്ച് കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമ്മിക്കുന്ന കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്റർ (സി.ഡി.എം.സി)റിന്റെ തറകല്ലിടൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
യോഗത്തിന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക് തോമസ് ചെമ്പകശ്ശേരി സ്വാഗതവും, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംകെ അഷറഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.പി രാഹുൽ ഗാന്ധി ശിലാസ്ഥാപന കർമ്മം നിർവഹിക്കുന്നു.
കെ.സി വേണുഗോപാൽ എം.പി, തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ലിന്റോ ജോസഫ്,പി സിദ്ധിഖ് എം.എൽ.എ, എ.പി അനിൽകുമാർ എം.എൽ.എ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും.
കൊടുവള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ് സുമ രാജേഷ്, ക്ഷേമകാര്യ ചെയർപേഴ്സൺ ജോബി ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ എ. കെ കൗസർ, വികസനകാര്യ ചെയർമാൻ ടി എം രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, റിയാനസ് സുബൈർ, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ചിത്ര വാസു, മെഡിക്കൽ ഓഫീസർ ഡോ. തസ്നി മുഹമ്മദ്, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് സണ്ണി കാപ്പാട്ടുമല, ഷിജി ആന്റണി, കെ.എം ബഷീർ,മാത്യു ചെമ്പോട്ടിക്കൽ, ജോർജ് മച്ചുകുഴിയിൽ, പി പി ജോയ്, ജയേഷ് ചാക്കോ, പ്രിൻസ് പുത്തൻകണ്ടത്തിൽ, മണി എം.ജി എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിക്കും. യോഗത്തിന് ബ്ലോക്ക് മെമ്പർ റോയി കുന്നപ്പള്ളി നന്ദി പറയും.
Post a Comment