ഓമശ്ശേരി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗവ.ഫാമിലി ഹെൽത്ത് സെന്ററിൽ വെച്ച് വിവിധങ്ങളായ പരിപാടികളോടെ 'മേരി മിട്ടി മേരാ ദേശ്'(എന്റെ മണ്ണ്,എന്റെ രാജ്യം) കാമ്പയിൻ സംഘടിപ്പിച്ചു.കൂട്ട പ്രതിജ്ഞ,വൃക്ഷത്തൈകൾ നടൽ,വിമുക്ത ഭടന്മാരെ ആദരിക്കൽ,സ്വാതന്ത്ര്യ ദിന സന്ദേശം എന്നീ പരിപാടികളോടെയാണ് കാമ്പയിൻ ആചരിച്ചത്.
പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി വിഭാഗവും ഓമശ്ശേരി അൽ ഇർഷാദ് കോളേജ് എൻ.എസ്.എസ് യൂണിറ്റും കാമ്പയിൻ പ്രവർത്തനങ്ങളിൽ പങ്കാളികളായി.കാമ്പയിൻ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു.കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിസരത്ത് വൃക്ഷത്തൈ നടലിന്റെ ഉൽഘാടനവും പഞ്ചായത്ത് പ്രസിഡണ്ട് നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി പഞ്ച് പ്രാൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ബ്ലോക് പ്രോഗ്രാം കോർഡിനേറ്റർ കെ.വൈ.ജോസ്ന 'മേരി മിട്ടി,മേരാ ദേശ്'കാമ്പയിൻ സന്ദേശം നൽകി.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ:പി.രമ്യ നന്ദിയും പറഞ്ഞു.
ചടങ്ങിൽ വിമുക്ത ഭടൻ എ.അശോകൻ ഓമശ്ശേരിയെ പൊന്നാടയണിയിച്ചാദരിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,പഞ്ചായത്തംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര,പി.കെ.ഗംഗാധരൻ,പി.ഇബ്രാഹീം ഹാജി,ഡി.ഉഷാദേവി ടീച്ചർ,പഞ്ചായത്ത് സെക്രട്ടറി എം.പി.മുഹമ്മദ് ലുഖ്‌മാൻ,ഹെൽത്ത് ഇൻസ്പെക്ടർ കെ.എം.ഉണ്ണികൃഷ്ണൻ,അൽ ഇർഷാദ് കോളജ് എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ലിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.ജനപ്രതിനിധികൾ,തൊഴിലുറപ്പ് തൊഴിലാളികൾ,എൻ.എസ്.എസ്.വളണ്ടിയർമാർ,പഞ്ചായത്ത് ജീവനക്കാർ,ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ,ആശാ പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിലെ നൂറിൽ പരം പേർ പരിപാടികളിൽ സംബന്ധിച്ചു.
ഫോട്ടോ:'മേരി മിട്ടി മേരാ ദേശ്' കാമ്പയിന്റെ ഭാഗമായി ഓമശ്ശേരിയിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ വൃക്ഷത്തൈ നടുന്നു.
Post a Comment