സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യ സുരക്ഷാ നയവുമായി ബന്ധപ്പെട്ട് വിത്ത് സുരക്ഷയിലൂടെ ഭക്ഷ്യ സുരക്ഷയിലേക്ക് എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനായി  നാളേക്ക് ഒരു കതിർ എന്ന പേരിൽ നെൽ വിത്തുകൾ നടീലിനൊരുക്കി ഓമശ്ശേരി അൽ ഇർഷാദ് ആട്സ് ആന്റ് സയൻസ് വിമൻസ് കോളേജ് എൻ എസ് എസ് വിദ്യാർത്ഥികൾ   കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ എസ് എസ് വിഭാഗം മുഖേനെ നെൽകൃഷി പരിപോഷിപ്പിക്കാൻ തയ്യാറാക്കിയ പദ്ധതിയാണിത്.

ആദ്യഘട്ടത്തിൽ ഇരുന്നൂറോളം ഗ്രോബാഗിലാണ് നെൽ കൃഷി ചെയ്യുന്നത്.നാട്ടിലെ കർഷകർക്കെപ്പം അവരുടെ നിർദേശങ്ങൾക്കനുസരിച്ച്  മുന്നേറുകയാണ് ഉദ്ദേശം. ഇല നെല്ല് പൂസാ സുഗന്ധ്, കൊക്കാൻ , പൂത്താരി എന്നീ ഇനങ്ങളാണ് ഗ്രോബാഗിൽ നട്ടത്. നെല്ല് നടീൽ ഉത്ഘാടനം മുക്കം മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർ സക്കീന കബീർ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പ്രഫ. സെലീന വി അധ്യക്ഷം വഹിച്ചു. 

സ്റ്റാഫ് സെക്രട്ടറി ദിവ്യ കെ, അധ്യാപകരായ ലിജോ ജോസഫ് , ജമീമ ജോണി, സഹീദ സി , പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ ആയിഷ അർഷിയ, അഹറാറുന്നീസ കെ വിദ്യാർത്ഥികളായ അശ്വനി പി എ , ഹസീന കെ, മുഫീദ , അമയ ശശി, അനുശ്രീ ഇ , എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post