തിരുവനന്തപുരം : സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയോട് നടന്‍ നിവിന്‍ പോളിയുടെ അഭ്യര്‍ത്ഥന. ഇക്കാര്യം പരിഗണിക്കുമെന്ന് മന്ത്രിയുടെ മറുപടി. കഴിഞ്ഞദിവസം നെടുമങ്ങാട് ഓണാഘോഷ പരിപാടിയില്‍ വച്ച് നിവിന്‍ പോളിയെ കണ്ടിരുന്നു. സംസാരത്തിനിടെയാണ് ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന ആവശ്യം നിവിന്‍ ഉന്നയിച്ചതെന്നും അക്കാര്യം പരിഗണിക്കാമെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നെന്നും മന്ത്രി ശിവന്‍കുട്ടി തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനും മറ്റും മതിയായ സമയം ഇന്റര്‍വെല്‍ സമയം കൂട്ടിയാല്‍ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുമെന്ന് നിവിന്‍ പറഞ്ഞിരുന്നതായും ശിവന്‍കുട്ടി വ്യക്തമാക്കി.
സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി മന്ത്രി ശിവന് കുട്ടിയോട് നടന്‍ നിവിന്‍ പോളിയുടെ അഭ്യര്‍ത്ഥന, പരിഗണിക്കാമെന്ന് മന്ത്രി .
Admin
0
Comments
Tags
LA
Post a Comment