കോടഞ്ചേരി :
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ്,എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ വിപുലമായ രീതിയിൽ നടത്തി.
മലയാളികളെ ജാതി മത വർഗ്ഗ വർണ്ണ ഭേദമെന്യേ മനുഷ്യരെ ഒരുമിപ്പിക്കുന്ന ദേശീയോത്സവമായ ഓണം ഇത്തവണ ഹൃദയ സമന്വയത്തിൻ്റെ ആത്മീയത പകർന്നു നൽകുന്നതായി മാറി.
സ്കൗട്ട്സ് & ഗൈഡ്സ്,എൻ.എസ്.എസ് വിദ്യാർത്ഥികൾ,അദ്ധ്യാപകർ തുടങ്ങിയവർ
ഒരുമയുടെ സന്ദേശം പകർന്ന് നൽകിക്കൊണ്ട് സ്കൂളിൽ വരാൻ സാധിക്കാത്ത ഭിന്നശേഷിക്കാരായ കൂട്ടുകാരുടെയും,ഒരു പറ്റം വിദ്യാർത്ഥികളുടെയും വീടുകൾ സന്ദർശിച്ചു.ഓണപ്പാട്ടുകൾ പാടി,ഓണക്കോടി,ഓണക്കിറ്റുകൾ എന്നിവ നൽകി അവരിൽ കരുതലിൻ്റെ പുഞ്ചിരി വിടർത്തി ഹൃദയത്തോട് ചേർത്ത് നിർത്തി.
കൂടാതെ കോടഞ്ചേരി പെയിൻ & പാലിയേറ്റീവ് ഭാരവാഹികൾക്ക് ഈ മാസത്തെ പ്രവർത്തന ഫണ്ട് കൈമാറി.
ഓണം പൊന്നോണം - 2023 പൂക്കളം,ഓണക്കളികൾ,വടംവലി,ഓണപ്പാട്ട്,നാസിക് ഡോൾ മേളം,പായസ വിതരണം തുടങ്ങിയവ ആഘോഷ പരിപാടികളുടെ മാറ്റ് കൂട്ടി.
സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ വിൽസൺ ജോർജ് ഓണ സന്ദേശം വിദ്യാർത്ഥികൾക്ക് പകർന്നു നൽകി.പി.ടി.എ പ്രസിഡൻ്റ് ഷിജോ സ്കറിയ ആശംസകൾ നേർന്നു.അദ്ധ്യാപകർ പി.ടി.എ പ്രതിനിധികൾ എന്നിവർ സ്കൂളിലെ ഓണാഘോഷ പരിപാടികൾ ഏറ്റെടുത്ത് നടത്തി.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രമ്യ സി,ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്,സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ് തുടങ്ങിയവർ ഭിന്നശേഷി സൗഹൃദ -പെയിൻ & പാലിയേറ്റീവ് ഫണ്ട് സമാഹരണ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment