പുതുപ്പാടി : പുതുപ്പാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ബാൻഡ്സെറ്റിന്റെ സ്നേഹ നാദം മുഴങ്ങും. പുതുപ്പാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഈവർഷം വിരമിക്കുന്ന ഗണിതാധ്യാപിക ശ്രീലത ടി.വിയാണ് തന്റെ സ്കൂളിലെ കുട്ടികൾക്ക് ബാൻഡ് സെറ്റ് സമർപ്പിച്ചത്.
സ്കൂളിൽ നടക്കുന്ന പ്രോഗ്രാമുകൾക്ക് ബാന്റ് സെറ്റ് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന ആലോചനയും നന്നായി ബാന്റടിക്കാനറിയാവുന്ന കുട്ടികൾ സ്വന്തമായി ബാന്റില്ലാത്തതിൽ വിഷമിക്കുന്നത് കണ്ടതിലുണ്ടായ പ്രയാസവുമാണ് തന്നെ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്ന് സ്കൂളിലെ സീനിയർ അസിസ്റ്റന്റ് കൂടിയായ ശ്രീലത ടീച്ചർ പറഞ്ഞു. സ്ഥാനക്കയറ്റം ലഭിച്ചിട്ടും പുതുപ്പാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നു തന്നെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കണം എന്ന
ടീച്ചറുടെ ചിരകാലാഭിലാഷത്തോളം തന്നെ പഴക്കമുണ്ട് സ്കൂളിന് ഉപകാരപ്രദമായ എന്തെങ്കിലും ഒന്നു ചെയ്യണം എന്ന നിശ്ചയദാർഢ്യത്തിനും.
ഈ അഭിലാഷത്തിനൊപ്പം കുടുംബവും സഹപ്രവർത്തകരും ചേർന്ന് വേദിയൊരുക്കിയപ്പോൾ ചടങ്ങിലൂടെ സ സ ഫലമായത് ടീച്ചറുടെ ഏറെ കാലത്തെ ആഗ്രഹമാണ്.
ചടങ്ങ് ബഹു: ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ ബിജു വാച്ചാലി അധ്യക്ഷനായിരുന്നു. ഹെഡ് മാസ്റ്റർ ഇ ശ്യാംകുമാർ സ്വാഗതമാശംസിച്ചു.
മലയാള ഐക്യവേദി ജില്ലാ പ്രസിഡണ്ട് സി.കെ സതീഷ് കുമാർ , പി.ടി. എ അംഗം മമ്മി മണ്ണിൽ, സ്റ്റാഫ് സെക്രട്ടറി അബ്ദുൾ മജീദ് എം, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ശ്രീലത ടീച്ചർ മറുപടി പ്രസംഗം നടത്തി. ശ്രീമതി മറിയം പി.കെ നന്ദി പറഞ്ഞു.
Post a Comment