തിരുവമ്പാടി :
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ട് നടപ്പ് വർഷത്തെ തിരുവമ്പാടി റോട്ടറി ക്ലബ്ബിന്റെ നയപരിപാടികൾ പ്രഖ്യാപിച്ചു. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ സ്കൂൾ, കോളേജ് തലങ്ങളിലെ കുട്ടികൾക്കും യുവജനങ്ങൾക്കും പകർന്ന് കൊടുക്കാനുള്ള ദൗത്യം ഏറ്റെടുത്തുകൊണ്ട് സ്കൂൾ, കോളേജ് തലങ്ങളിൽ ക്ലാസുകൾ, സെമിനാറുകൾ, വിവിധ ബോധവൽക്കരണ പ്രോഗ്രാമുകൾ എന്നിവ സംഘടിപ്പിക്കും.
അതോടൊപ്പം വിവിധ സർക്കാർ ഏജൻസികളുമായി ചേർന്ന് സ്ത്രീശാക്തീകരണം, വൃക്ക, കരൾ, രോഗപ്രതിരോധ മാർഗങ്ങൾ, മണ്ണൊലിപ്പ് തടയുന്നതിനുള്ള വൃക്ഷം നടൽ പദ്ധതികൾ, ദന്ത രോഗപ്രതിരോധ മാർഗങ്ങൾ, "സേഫ് ഡ്രൈവ് - സേവ് ലൈഫ്" പോലുള്ള റോഡ് സുരക്ഷാ ബോധവൽക്കരണ പദ്ധതികൾ എന്നിവയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ട് തിരുവമ്പാടിയിൽ വിവിധങ്ങളായ ജനക്ഷേമ പദ്ധതികളുമായി റോട്ടറി ക്ലബ്ബ് 23-24 സാമ്പത്തിക വർഷത്തിൽ പ്രവർത്തിക്കുമെന്ന് പുതിയ വർഷത്തിന്റെ നേതൃത്വം ഏറ്റെടുത്തുകൊണ്ട് പ്രസിഡണ്ട് പി.ടി ഹാരിസും മറ്റ് ഭാരവാഹികളും അറിയിച്ചു.
2023-24 വർഷത്തെ റോട്ടറി ക്ലബ്ബ് തിരുമ്പാടി ഭാരവാഹികളായി പി.ടി ഹാരിസ് (പ്രസിഡണ്ട്), ഡോ : ബെസ്റ്റി ജോസ് (സെക്രട്ടറി), ബേബി ആലക്കൽ (ട്രഷറർ) എന്നിവർ സ്ഥാനം ഏറ്റു. ചടങ്ങിൽ ഡോ: അരുൺ മാത്യു, ഡോ: സന്തോഷ് സ്‌കറിയ, അനീഷ് സെബാസ്റ്റ്യൻ, അഡ്വ: ജനിൽ ജോൺ, തങ്കച്ചൻ മാതാളികുന്നേൽ, റെജി മത്തായി, സുനിൽ ജേക്കബ്, ദിപു ജോസഫ്, ഷോജൻ എന്നിവർ പ്രസംഗിച്ചു.
Post a Comment