തിരുവനന്തപുരം :
ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ കേരളത്തിൽ മഴ സാധ്യത.
വരും മണിക്കൂറിൽ
കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം കേരള-കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്നും വ്യക്തമാക്കി.
വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ വടക്കൻ ഒഡിഷ തീരത്തിനും മുകളിലായാണിപ്പോൾ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നത്. അടുത്ത രണ്ട്-മൂന്ന് ദിവസത്തിനുള്ളിൽ ന്യൂനമർദ്ദം പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ വടക്കൻ ഒഡിഷ വടക്കൻ ഛത്തീസ്ഗഡ് വഴി സഞ്ചരിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.
ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത അഞ്ചുദിവസം മിതമായ തോതിലുള്ള ഒറ്റപ്പെട്ട മഴ സാധ്യതയുണ്ടെന്നും അറിയിപ്പിൽ വ്യക്തമാക്കി.
Post a Comment