താമരശ്ശേരി:   ഭാരത് സ്കൗട്ട്സ് & ഗൈഡ്സിൻ്റെ നേതൃത്വത്തിൽ താമരശ്ശേരി
ജില്ലയിലെ  വിദ്യാലയങ്ങളിൽ സ്‌ക്കാർഫ് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രമുഖ വ്യക്തിത്വങ്ങളെയും അധ്യാപകരെയും പിടിഎ അംഗങ്ങളെയും സ്കാർഫ് അണിയിച്ചു.

 ജൂലായ് 31 മുതൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികളാണ് വിവിധ യൂണിറ്റുകളുടെ നേത്യത്വത്തിൽ നടന്നുവരുന്നത്. സ്കൗട്ട് പ്രസ്ഥാന സ്ഥാപകൻ സർ റോബർട്ട് സ്റ്റീഫൻസൺസ്മിത്ത് ബേഡൻ പവ്വൽ 1907 ൽ ബ്രൗൺസീ ഐലൻ്റിൽ നടത്തിയ പരീക്ഷണ ക്യാമ്പിൻ്റെ സ്മരണാർത്ഥമാണ് ആഗസ്ത് 1  സ്കാർഫ് ദിനമായി ആചരിക്കുന്നത്.


ലോകമെമ്പാടുമുള്ള സ്കൗട്ട്  ഗൈഡുകൾ സ്കാർഫ് ധരിച്ചും മറ്റുള്ളവരെ സ്കാർഫ് ധരിപ്പിച്ചും ഈ ദിനം ആഘോഷിക്കുന്നു.

Post a Comment

Previous Post Next Post