കൂടരഞ്ഞി :
സംസ്ഥാനത്തെ റേഷൻകടകളുടെ വൈവിധ്യവത്ക്കരണം നടന്നു കൊണ്ടിരിക്കുകയാണ്. ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിന് പുറമേ ജനസൗഹൃദസേവനങ്ങൾ നൽകാൻ തക്ക രീതിയിൽ റേഷൻ കടകളെ മാറ്റിയെടുക്കുകയാണ് സംസ്ഥാന പൊതുവിതരണ വകുപ്പ്.
ഇതിനാവിഷ്‌കരിച്ച പദ്ധതിയാണ് കെ-സ്റ്റോർ (കേരളാ സ്‌റ്റോർ). സപ്ലൈക്കോ,മിൽമാ ഉത്പന്നങ്ങൾ,ബാങ്കിംഗ് ഓൺലൈൻ സേവനങ്ങൾ,5 കിലോ ഗ്രാമിന്റെ ചോട്ടു ഗ്യാസ് എന്നിവ കെ-സ്‌റ്റോറിൽ നിന്ന് ലഭിക്കും.
രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്തെ 186 റേഷൻ കടകളാണ് കെ-സ്‌റ്റോറുകളാക്കി മാറ്റുന്നത്.
ഇതിൽ തിരുവമ്പാടി മണ്ഡലത്തിലെ 4 റേഷൻകടകൾ ഉൾപ്പെടുന്നു. അതിലൊന്നാണ് കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ കക്കാടംപൊയിൽ പൊതുവിതരണ കേന്ദ്രം. സ്ഥലം MLA യുടെ ഇടപെടൽ മൂലം ആണ് മണ്ഡലത്തിൽ 4 എണ്ണം കെ - സ്റ്റോറുകൾ അനുവദിക്കപ്പെട്ടിട്ടുള്ളത്.
ഓണസമ്മാനമായി കക്കാടംപൊയിലിൽ അനുവദിച്ച കെ - സ്റ്റോറിന്റെ ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവ്വഹിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ സീന ബിജു അധ്യക്ഷ ആയി ,താലൂക് സപ്ലൈ ഓഫീസർ രജനി സ്വാഗതവും, റേഷനിങ് ഇൻസ്‌പെക്ടർ ശോഭന നന്ദിയും രേഖപ്പെടുത്തി, ഒ എ സോമൻ, അജയൻ വല്ല്യാട്ടു കണ്ടത്തിൽ , തങ്കച്ചൻ കല്ലടയിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
Post a Comment