കോടഞ്ചേരി : താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. തോമസ് കൊച്ചുപറമ്പില്‍ (86) ഈരൂട് പ്രീസ്റ്റ് ഹോമിൽ അന്തരിച്ചു.
സംസ്കാരം 30-08-2023-ബുധനാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് കൊട്ടോടി സെന്റ് സേവ്യേഴ്സ് പള്ളിയിൽ.
നാളെ (29-08-2023-ചൊവ്വ) രാവിലെ 10 മണി വരെ ഈരൂട് ദേവാലയത്തിൽ പൊതുദർശനം ഉണ്ടാകും.
1964 ഡിസംബര്‍ ഒന്നിന് പൗരോഹിത്യം സ്വീകരിച്ച ഫാ. കൊച്ചുപറമ്പില്‍ കോടഞ്ചേരി ഇടവകയില്‍ അസി. വികാരിയായി സേവനം ആരംഭിച്ചു.
തുടര്‍ന്ന് മഞ്ഞുവയല്‍, കട്ടിപ്പാറ, കൊളക്കാട്, ഭീമനടി, അടയ്ക്കാക്കുണ്ട്, മഞ്ഞക്കടവ്, കുളിരാമൂട്ടി, വിളക്കാംതോട്, കുളത്തുവയല്‍, കുണ്ടുതോട്, വിലങ്ങാട്, പാതിരിക്കോട്, അശോകപുരം, പെരുവണ്ണാമൂഴി, മലപ്പുറം, പടത്തുകടവ് എന്നീ ഇടവകകളില്‍ വികാരിയായി സേവനം ചെയ്തു.
1990 മുതല്‍ 2000 വരെ കല്യാണ്‍ രൂപതയില്‍ സേവനം ചെയ്തു. 2016 ല്‍ ഇടവക സേവനത്തില്‍ നിന്ന് വിരമിച്ചു.
Post a Comment