മുക്കം : അഗസ്ത്യാന്മുഴി അങ്ങാടിയിൽ മിനി സിവിൽ സ്റ്റേഷന് എതിർവശത്ത്, വിദേശ മദ്യ വില്പന ശാല ആരംഭിക്കുവാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.
വിവിധ സർക്കാർ ഓഫീസുകളും, സ്കൂളുകളും, ജുമുഅത്ത് പള്ളിയും സ്ഥിതിചെയ്യുന്ന അഗസ്ത്യാന്മുഴി അങ്ങാടിയിൽ ഇപ്പോൾ തന്നെ ട്രാഫിക് ബ്ലോക്ക് ഗുരുതരമാണ്.
ഇവിടെ മദ്യശാല കൂടി വന്നാൽ ട്രാഫിക് ബ്ലോക്ക് അതീവ ഗുരുതരം ആവുകയും, അപകട സാധ്യത ഏറുകയും ചെയ്യുമെന്ന് വ്യാപാരികൾ അഭിപ്രായപ്പെട്ടു.
കെ വി വി ഇ എസ് അഗസ്ത്യാന്മുഴി യൂണിറ്റിൽ വ്യാപാരി ദിനത്തോട് അനുബന്ധിച്ച് നടന്ന യോഗം, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും, യൂണിറ്റ് പ്രസിഡന്റും കൂടിയായ ജോസഫ് പൈമ്പിള്ളി ഉത്ഘാടനം ചെയ്തു.
അങ്ങാടിയിൽ പ്രകടനം നടത്തുകയും മധുരപലാഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി,യൂണിറ്റിലെ വ്യാപാരികൾ
പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുകയും, കുട്ടികളോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു.
യൂണിറ്റ് ജനറൽ സെക്രട്ടറി ടി കെ സുബ്രഹ്മണ്യൻ,ട്രഷറ ർ പി കെ റഷീദ്, ഉണ്ണി പ്രശാന്തി,സുരേഷ് കുമാർ,ഗിരീഷ് കുമാർ,ലത്തീഫ് എ കെ,അബ്ദുറഹിമാൻ എ, മത്തായി മൈക്കിൾ, ബിജു എ സി,പ്രമോദ് സി,സോമി തോമസ്, റീന രാജേഷ് എന്നിവർ സംസാരിച്ചു.
Post a Comment