കൂടരഞ്ഞി:
കൂടരഞ്ഞിയിലെ ഭിന്നശേഷിക്കാർക്കുള്ള സൗജന്യ സഹായ ഉപകരണ വിതരണ ക്യാമ്പ് 2023 ആഗസ്റ്റ് 9 ന് ബുധനാഴ്ച രാവിലെ 11.00 മണിക്ക് മുക്കം റോഡിലെ വാര്യനി ഭവനിൽ വച്ച് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർ മോളി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ കരിയർ സെൻറർ ഫോർ ഡിസേബിൾഡ് - അസിസ്റ്റൻറ് ഡയറക്ടർ ഡോക്ടർ സജി ജോർജ് , കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ റോസലി ജോസ് , ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ വിഎസ് രവീന്ദ്രൻ , വാര്യനി
ഭവൻ സ്ഥാപകൻ മാത്യു വരിയാണി ,ജോസ് പുളിമൂട്ടിൽ.ക്യൂബ്സ് എഡ്യു-കെയർ ഫൗണ്ടേഷൻ ട്രസ്റ്റി അനൂപ് സദൻ , ജിജോ കൂടരഞ്ഞി.
പരിവാർ കേരള മെമ്പർ റീന മരംചാട്ടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു.
ട്രൈ സിക്കിൾ, ക്രച്ചസ് , വാൽക്കിങ് സ്റ്റിക്കുകൾ, റൊളേറ്റർ, ശ്രവണ സഹായികൾ, സ്മാർട്ട് ഫോൺ , ബ്രെയിലി കിറ്റുകൾ, വീൽ ചെയറുകൾ തുടങ്ങിയ ഉപകരണങ്ങളാണ് വിതരണത്തിന് തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്രസർക്കാർ സ്ഥാപനമായ ALIMCO ബാംഗ്ലൂർ ആണ് ഉപകരണങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
കേന്ദ്രസർക്കാർ ഏജൻസിയായ നാഷണൽ കരിയർ സർവീസ് സെന്റർ തിരുവന്തപുരം , സന്നദ്ധ സംഘടനയായ ക്യൂബ്സ് എജു - കെയർ ഫൗണ്ടേഷൻ, കോഴിക്കോട് ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലെ എം.എൽ.എമാർ , മൗണ്ട് ഹീറോസ് കൂടരഞ്ഞി എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
Post a Comment