കോടഞ്ചേരി :
"നൽകാം നല്ലോണം" എന്ന പദ്ധതിയുടെ ഭാഗമായി വേളംകോട് സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും രക്ഷാകർതൃ സമിതിയും, അധ്യാപകരും സംയുക്തമായി ഓണനാളിന്റെ കരുതലിന്റെ ഭാഗമായി അവശ്യഭക്ഷണ കിറ്റുകൾ കൈമാറി.
'തൃപ്പാദം ' സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിലെ മാനസിക വെല്ലുവിളി നേരിടുന്ന അമ്മമാർക്ക് വേണ്ടിയാണ് പ്രസ്തുത ഭക്ഷണ കിറ്റുകൾ ഏവരും ചേർന്ന് ശേഖരിച്ചത്. സ്കൂൾ പിടിഎ പ്രസിഡന്റ് ഷിജി ആന്റണി, ഹെഡ്മിസ്ട്രെസ് സി മെൽവിൻ എസ് ഐ സി, പ്രിൻസിപ്പൽ ഇൻ ചാർജ് ബിബിൻ സെബാസ്റ്റ്യൻ, അദ്ധ്യാപകർ, ലീഡേഴ്സ്, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് റീഹാബിലിറ്റേഷൻ സെന്റർ രക്ഷാധികാരി സി.മേരി കാഞ്ചനക്ക് അവശ്യസാധനങ്ങൾ കൈമാറി.
പ്രസ്തുത ശേഖരത്തിലേക്കുള്ള വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നിറഞ്ഞ സഹകരണം ഓണാഘോഷത്തെ മികവുറ്റതാക്കി.
മാനേജ്‌മെന്റ് പ്രതിനിധി സി. സുധർമ്മ എസ് ഐ സി, സ്റ്റാഫ് സെക്രട്ടറി സി. മരിയ തെരേസ്, ഹൈസ്കൂൾ ഹയർ സെക്കന്ററി അധ്യാപകർ, അനധ്യാപകർ, വിവിധ സംഘടനാ വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.
Post a Comment